Monday, May 23, 2011

യാത്രാമൊഴി

  യാത്രാ മൊഴി

എന്തിനെൻ ജീവിത വാടിയിൽ അന്നുനീ
പുഞ്ചിരി തൂകി കടന്നുവന്നു
സ്വപ്നങ്ങളാം നവ സൂനങ്ങൾ എന്തിനെൻ
മാനസം തന്നിൽ നീ വാരിയിട്ടൂ

നിൻസ്നേഹ തന്ത്രികൾ എന്തിനെൻ മാനസ
വീണയിൽ അന്നു വരിഞ്ഞുകെട്ടി
ജീവന്റെ ജീവനായ്‌ ഞാൻ സ്നേഹിച്ചെന്നുടെ
ആൽമസഖീ എന്തേ പോയ്മറഞ്ഞു

എങ്ങോമറഞ്ഞൊരെൻ സ്നേഹമേ നിന്നുടെ
ഓർമകളാൽ മനം നൊന്തിടുന്നൂ
ശോഭനമായ നിൻ പാതയെ വിട്ടിനി
പോകുവാൻ എന്നെ അനുവദിക്കു

ജോൺസൺ

8 comments:

  1. വളരെ നല്ല എഴുത്ത്
    തുടരണം

    ReplyDelete
  2. തുടക്കം കുഴപ്പമില്ല.. എഴുതി തെളിയൂ.. ആശംസകള്‍

    ReplyDelete
  3. വളരെ നല്ല തുടക്കം....ആശംസകള്‍

    ReplyDelete
  4. aashamsakal........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

    ReplyDelete
  5. തുടക്കം കൊള്ളാം ...വ്യക്തിപരതയ്ക്കൊപ്പം സാമൂഹിക ചിന്തകൂടി യാവാം എഴുത്തില്‍ .:)

    ReplyDelete