Monday, May 23, 2011

യാത്രാമൊഴി

  യാത്രാ മൊഴി

എന്തിനെൻ ജീവിത വാടിയിൽ അന്നുനീ
പുഞ്ചിരി തൂകി കടന്നുവന്നു
സ്വപ്നങ്ങളാം നവ സൂനങ്ങൾ എന്തിനെൻ
മാനസം തന്നിൽ നീ വാരിയിട്ടൂ

നിൻസ്നേഹ തന്ത്രികൾ എന്തിനെൻ മാനസ
വീണയിൽ അന്നു വരിഞ്ഞുകെട്ടി
ജീവന്റെ ജീവനായ്‌ ഞാൻ സ്നേഹിച്ചെന്നുടെ
ആൽമസഖീ എന്തേ പോയ്മറഞ്ഞു

എങ്ങോമറഞ്ഞൊരെൻ സ്നേഹമേ നിന്നുടെ
ഓർമകളാൽ മനം നൊന്തിടുന്നൂ
ശോഭനമായ നിൻ പാതയെ വിട്ടിനി
പോകുവാൻ എന്നെ അനുവദിക്കു

ജോൺസൺ

Monday, May 9, 2011

ഞാൻ ജോൺസൺ വാണിയത്തു്. ബ്ലോഗ്‌ എഴുതുവാൻ പഠിച്ചു തുടങ്ങുന്നതേയുള്ളു.

ലോകമെമ്പാടും ഉള്ള മലയാളികൾക്ക്‌ ഒരുമിച്ചിരുന്ന് ഓർമകൾ പങ്കിടാൻ ഇതിലും നല്ല ഒരു വേദി വേറെ ഉണ്ടാവില്ല എന്ന് ഞാൻ കരുതുന്നു. ആയതിനാൽ ജീവിതത്തിൽ പലപ്പോഴായി കണ്ടുമുട്ടിയ എന്റെ പ്രിയ സുഹ്രുത്തുക്കളെ ഈ ബ്ലോഗിലൂടെ എപ്പോഴെ ങ്കിലും കണ്ടുമുട്ടാൻ കഴിഞ്ഞെങ്കിൽ എന്ന പ്രതീക്ഷയോടെ ഇവിടെ ഓർമകൾ കുറിക്കുന്നു.

1972 - 1974 C.W.E Pathankot M.E.S

1974 - 1978 C.E.West Zone Colaba Bombay M.E.S

1978 - 1980 Waste Management International Riyadh

1980 - 1984 ACE International Jeddah

1984 - 1985 Al Zahari Est. Dhammam,Avamiya,Jubail,Al-Hassa

1986 - 1992 Bin Hafeez Est. Abudhabi,Mussaffa,Baniyass
( Faith Home-TPM Abudhabi)


എന്റെ പ്രിയ സുഹൃത്തുക്കൾക്ക്‌ ഏവർക്കും സ്വാഗതം


vaniyathan
2011 Apr 27

ഇത്‌ എഴുതുവാൻ എന്നെ സഹായിച്ച സുഹൃത്ത്‌ അപ്പുവിനു് എന്റെ ഹൃദയംഗമായ നന്ദി