Friday, August 2, 2019

അനുപമസ്നേഹം

  ക്രിസ്തു യേശു എനിക്കെന്റെ രക്ഷകൻ
  ഭൂവിൽ ലില്ലാവ നല്ലാതെ യാരുമേ ;
  ഇത്ര സ്നേഹം നീ എന്നോ - ടു കാട്ടുവാൻ
  എന്തു നന്മ നീ കണ്ടെന്നിൽ യേശുവേ  !     
         ജന്മ പാപവും തിന്മ കർമ്മങ്ങളും
         അല്ലാ തില്ലെന്നിൽ മേന്മയായൊന്നുമേ ;               
         സ്ഥാന മാനമോ ശ്രേഷ്ടാ - കുടുംബമോ
         പാരിൽ ചൊല്ലാ നെനിക്കായി ല്ലൊന്നുമേ ! ..ക്രിസ്തു യേശു ..
  അന്ധകാര വഴിയിൽ നടന്നു ഞാൻ
  ലോക മോഹത്താൽ അന്ധനായ് തീർന്നു ഞാൻ;
  പാനം ചെയ്തു ഞാൻ പാപം - അമൃത് പോൽ
  പുണ്യം എന്തന്നറിയാതെ മൂഢനായ് !       ..ക്രിസ്തു യേശു ..
          കൂടെ കൂടിയ സൗഹൃദമൊക്കെയും
          കൂടെക്കാണു മെന്നോർത്തു ഞാൻ നിത്യമായ്;   
          ലജ്ജ യായത് മാന്യാ - മെന്നോർത്തു ഞാൻ
          വ്യർത്ഥ മായതും നിത്യമായ് കണ്ടു ഞാൻ !...ക്രിസ്തു യേശു
  ഓടിയോടി പരിക്ഷീണനായി ഞാൻ
  പാരിൽ ഭോഷനായ് ത്തീർന്നോരു വേളയിൽ ;       
  പാരിൻ നാഥനാം യേശൂ - വെ നിൻ സ്വരം
  പാപിയാമെന്നെ തേടീ യതോർക്കുകിൽ ! .......ക്രിസ്തു യേശു ..
         നിത്യജീവൻ എനിക്കായി നൽകുവാൻ
         വിൺ മഹിമ വെടിഞ്ഞോ രെൻ നാഥാ നീ;             
         വന്നീ മണ്ണിൽ പിറന്നൂ - മനുഷ്യനായ്
         ക്രൂശിൽ യാഗമായ് ത്തീർന്നു എൻ രക്ഷകൻ!...ക്രിസ്തു യേശു ..                   
                                       (Johnson vaniyath )